പ്രധാനമന്ത്രി ഉജ്ജ്വല യോജന

        പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയാണ് ഉത്തര്‍പ്രദേശിലെ ബലിയയില്‍ 2016 മെയ് 1 ന് പ്രധാനമന്ത്രി ഉജ്വല യോജന ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് സ്വാതന്ത്ര്യ ദിന തലേന്ന് 2016 ആഗസ്റ്റ് 14 ന് പശ്ചിമ ബംഗാളിലും പദ്ധതിക്ക് തുടക്കമായി. രാജ്യത്തെമ്പാടും പുകരഹിത ഗ്രാമങ്ങള്‍ സൃഷ്ടിക്കുകയെന്ന പ്രധാനമന്ത്രിയുടെ സ്വപ്നത്തിന് അനുസൃതമാണ് ഈ സംരംഭം. ഒപ്പം വീടുകളില്‍ പാചകവാതക കണക്ഷന്‍ ലഭിക്കുകയെന്നത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് അഭിമാനത്തിന്റെ നിമിഷം കൂടിയാണ്. സ്വന്തം പേരില്‍ പാചകവാതക കണക്ഷന്‍ ലഭിക്കുന്നത് അവര്‍ക്ക് സ്വന്തമായൊരു അസ്ഥിത്വം നല്‍കുന്നതോടൊപ്പം പുകരഹിതവും മാലിന്യവിമുക്തവും ആരോഗ്യകരവുമായ ജീവിതം നയിക്കാനും സഹായിക്കും.

പശ്ചിമബംഗാളിലെ 2.3 കോടി കുടുംബങ്ങളില്‍ പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് (പി.എം.യു.വൈ) കീഴില്‍ 2019 നകം 1.06 കോടി ഉപഭോക്താക്കളെ ഉള്‍പ്പെടുത്താനാണ് ലക്ഷ്യം. നിലവിലുള്ള പാചകവാതക ഉപഭോക്താക്കള്‍ക്കായി മൊത്തം 990 റ്റി.എം.റ്റി.പി.എ. ശേഷിയുള്ള 10 ബോട്ടിലിംഗ് പ്ലാന്റുകളാണ് സംസ്ഥാനത്ത് എണ്ണ വിതരണ കമ്പനികള്‍ക്കുള്ളത്. പി.എം.യു.വൈ ഉപഭോക്താക്കളെ കൂടി കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ എല്ലാ എണ്ണ കമ്പനികളും അവരുടെ ബോട്ടിലിംഗ് പ്ലാന്റുകളുടെ ശേഷി വര്‍ദ്ധിപ്പിക്കും. ഇതിനകം 6.5 ലക്ഷത്തിലധികം അപേക്ഷകര്‍ പെട്രോളിയം വിതരണ കമ്പനികളുടെ വെയിറ്റിംഗ് ലിസ്റ്റിലുണ്ട്. അവര്‍ക്കാവശ്യമായ സിലിണ്ടറുകള്‍ റെഗുലേറ്ററുകള്‍ മറ്റ് അനുബന്ധഘടകങ്ങള്‍ നല്‍കാന്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്താണ് പ്രധാനമന്ത്രി ഉജ്വല യോജന?

2019 ഓടെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള അഞ്ചുകോടി കുടുംബങ്ങൾക്ക് സൗജന്യ എൽ പി ജി കണക്ഷൻ ;നൽകുവാൻ ഉദ്ദേശിച്ചു എൻഡിഎ ഗവൺമെന്റ് തുടങ്ങിവച്ച പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജനഈ പദ്ധതിയുടെ പ്രഖ്യാപനത്തിന് ബല്ലിയ തെരഞ്ഞെടുത്തതിന്റെ കാരണമായി ശ്രീ നരേന്ദ്രമോദി പറഞ്ഞത് ഈ നഗരം ഏറ്റവും കുറവ് എൽ പി ജി കണക്ഷൻ ഉള്ള നഗരമാണെന്നതാണ്പദ്ധതിപ്രകാരം എൽ പി ജി സബ്‌സിഡി കുടുംബത്തിലെ മുതിർന്ന സ്ത്രീ അംഗത്തിന്റെ ജൻ ധൻ അക്കൗണ്ടിൽ നിക്ഷേപിക്കും.

പദ്ധതി കൂടുതല്‍ ജനകീയമാക്കുന്നതിനായി എല്ലാ പാചകവാതക വിതരണ ഔട്ട് ലെറ്റുകളിലും ഈ മാസം പ്രത്യേക ഉജ്ജ്വല മേളകള്‍ സംഘടിപ്പിക്കും. 70-ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സ്വാന്ത്ര്യ സമര സേനനികള്‍, വിമുക്തഭടന്‍മാന്‍, രക്തസാക്ഷികളായ സൈനികരുടെ വിധവകള്‍ എന്നിവരെ ഈ മേളകളിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

ശുദ്ധമായ ഇന്ധനം മെച്ചപ്പെട്ട ജീവിതം - മഹിളകള്‍ക്ക് അന്തസ്സ് എന്നതാണ് ഈ പദ്ധതിയുടെ മൂലമന്ത്രം. ദേശീയ തലത്തില്‍ അര്‍ഹരായ ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് അടുത്തമാസത്തിനകം 5 കോടി പാചകവാതക കണക്ഷന്‍ ലഭ്യമാക്കും. അര്‍ഹരായ ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് പാചകവാതക കണക്ഷന്‍ ഒന്നിന് 1,600 രൂപ വീതം സാമ്പത്തിക സഹായം പദ്ധതി പ്രദാനം ചെയ്യുന്നു. കുടുംബത്തിലെ മുതിര്‍ന്ന വനിതയുടെ പേരിലായിരിക്കും ഈ പദ്ധതി പ്രകാരമുള്ള കണക്ഷന്‍ നല്‍കുക. അടുപ്പ് വാങ്ങുന്നതിനും ആദ്യത്തെപ്രാവശ്യം ഗ്യാസ്‌കുറ്റി നിറയ്ക്കുന്നതിനുമുള്ള ചെലവ് എണ്ണ കമ്പനികള്‍ നല്‍കും.

വളരെ പാവപ്പെട്ട വീടുകളില്‍ ഉപയോഗിച്ചുവരുന്ന വൃത്തിഹീനമായ പാചക ഇന്ധനത്തിന് പകരം ശുദ്ധവും കൂടുതല്‍ കാര്യക്ഷമവുമായ ദ്രവീകൃത പാചകവാതകം ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി. കുടുംബങ്ങളിലെ വനിതകളുടെ പേരില്‍ കണക്ഷന്‍ നല്‍കുന്നത് ഗ്രാമീണ ഭാരതത്തില്‍ വനിതാ ശാക്തീകരണത്തിനും വഴിതെളിയിക്കും. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം നല്‍കുന്ന സാമൂഹ്യ - സാമ്പത്തിക ജാതി സെന്‍സസ്സിലെ വിവരങ്ങള്‍ പ്രകാരമാണ് അര്‍ഹരായ ബി.പി.എല്‍. കുടുംബങ്ങളെ കണ്ടെത്തുക. പദ്ധതികള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനും അടിസ്ഥാനതലത്തില്‍ നടപ്പിലാക്കുന്നതിനുമായി എണ്ണ വിതരണ കമ്പനികള്‍ ജില്ലാ നോഡല്‍ ഓഫീസര്‍മാരെ രാജ്യത്തുടനീളം നിയമിച്ചിട്ടുണ്ട് ഇവരാണ് പദ്ധതിയുടെ പതാക വാഹകര്‍.

2016-17 സാമ്പത്തിക വര്‍ഷം രാജ്യത്തുടനീളം ഉജ്ജ്വല യോജന നടപ്പിലാക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് ഇതിനകം 2000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം ഏതാണ്ട് 1.5 കോടി പാചകവാതക കണക്ഷനുകള്‍ ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യും. അടുത്ത 3 വര്‍ഷത്തേയ്ക്ക് പദ്ധതിയുടെ മൊത്തത്തിലുള്ള നടത്തിപ്പിലേയ്ക്കായി 8,000 കോടി രൂപയുടെ ബജറ്റ് വിഹിതമാണ് ഗവണ്‍മെന്റ് നീക്കിവച്ചിട്ടുള്ളത്. ''ഗിവ് ഇറ്റ് അപ്പ്'' പദ്ധതിയിലൂടെ എല്‍.പി.ജി. സബ്‌സിഡി ഇനത്തില്‍ ലാഭിക്കുന്ന തുക ഉപയോഗിച്ചാണ്  പദ്ധതി നടപ്പിലാക്കുക. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം ഇത് ആദ്യമായിട്ടാണ് ഇത്രയും ബൃഹത്തായ പദ്ധതിക്ക് തുടക്കമിട്ടിട്ടുള്ളത്.

പദ്ധതി

രാജ്യത്തെ 24 കോടിയിലധികം കുടുംബങ്ങളില്‍ 10 കോടിയിലധികം ഇന്നും പാചകവാതകത്തിനായി വിറക്, കല്‍ക്കരി, ചാണക വറളി തുടങ്ങിയവയാണ് ഇന്നും ഉപയോഗിച്ചു വരുന്നത്. പി.യു.വൈ യുടെ ദേശീയ ഉദ്ഘാടനത്തിന് ശേഷം ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഒഡീഷ, ബീഹാര്‍, മധ്യപ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്.

അപേക്ഷിക്കേണ്ട വിധം 
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അര്‍ഹരായ വനിതകള്‍ക്ക് ഉജ്ജ്വല യോജന കെ.വൈ.സി. അപേക്ഷഫാറം പൂരിപ്പിച്ച് നല്‍കിയാല്‍ പദ്ധതിയില്‍ ചേരാവുന്നതാണ്. രണ്ട് പേജ് വരുന്ന പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആവശ്യമായ മറ്റ് രേഖകളും സമര്‍പ്പിക്കണം. പേര്, വിലാസം, ജന്‍ധന്‍ അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ മുതലായ അടിസ്ഥാന വിവരങ്ങളാണ് അപേക്ഷാഫാറം പൂരിപ്പിക്കാന്‍ ആവശ്യമായിട്ടുള്ളത്. ആവശ്യമുള്ള സിലിണ്ടറിന്റെ ഇനം ഏതാണെന്ന്, ഉദാഹരണത്തിന് 14.2 കിലോഗ്രാമിന്റെതാണോ 5 കിലോയുടെതാണോ, എന്ന് അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം. ഉജ്ജ്വല യോജനയ്ക്കുള്ള അപേക്ഷാഫോമുകള്‍ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകളോടൊപ്പം തൊട്ടടുത്ത പാചകവാതക വിതരണ കേന്ദ്രത്തില്‍ സമര്‍പ്പിക്കാവുന്നതാണ്.
ആവശ്യമായ രേഖകൾ 

അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടവ ഇവയാണ് :

മുന്‍സിപ്പല്‍ അദ്ധ്യക്ഷന്‍ അല്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ സാക്ഷ്യപ്പെടുത്തിയ ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റ്, ബി.പി.എല്‍ റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ രേഖയായി സമ്മതിദാന കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് തുടങ്ങിയവയുടെ പകര്‍പ്പ്, ഒപ്പം അപേക്ഷകയുടെ അടുത്തകാലത്തെടുത്ത ഒരു പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ.

പ്രധാനമന്ത്രി ഉജ്ജ്വല യോജന എങ്ങനെ പ്രവർത്തിക്കുന്നു?

2011 ലെ സാമൂഹ്യ– സാമ്പത്തിക ഉപജാതി സർവ്വേ അനുസരിച്ചുള്ള സ്ഥിതിവിവരക്കണക്കിൽ നിന്ന് തെരഞ്ഞെടുക്കുന്ന ദരിദ്രരിൽ നിന്ന് സംസ്ഥാന ഗവൺമെന്റിന്റെ ശുപാർശ അനുസരിച്ചുള്ള ലിസ്റ്റിൽനിന്ന് റിവേഴ്‌സ് വെരിഫിക്കേഷൻ നടത്തി ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ നിർണയിക്കുംഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം 1600 രൂപയുടെ സാമ്പത്തിക സഹായം നൽകും.

സബ്‌സിഡി സ്വമേധയാ ഉപേക്ഷിക്കൽ പദ്ധതി

സാമ്പത്തിക ശേഷിയുള്ള ആളുകൾ എൽ പി ജി സബ്‌സിഡി സ്വമേധയാ ഉപേക്ഷിക്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നുഇതനുസരിച്ചു നിരവധി പേർ സബ്‌സിഡി ഉപേക്ഷിക്കുകയുണ്ടായികൂടാതെ 10 ലക്ഷത്തിലധികം രൂപ വാർഷികവരുമാനം ഉള്ളവരുടെ സബ്‌സിഡി ഗവൺമെന്റ് അവസാനിപ്പിക്കുകയുണ്ടായിപ്രധാന മന്ത്രി ഉജ്ജ്വല യോജന പദ്ധതിക്കു മൊത്തം 8000 കോടി രൂപയാണ് അടങ്കൽ ചെലവ് കണക്കാക്കുന്നത്ഈ തുക ഭാഗികമായി സബ്‌സിഡി സ്വമേധയാ ഉപേക്ഷിക്കുന്ന പദ്ധതി വഴി കൈവരുന്ന ലാഭത്തിൽനിന്നു വകയിരുത്തും.

പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഗുണങ്ങൾ

നിലവിൽ എൽ പി ജി ആനുകൂല്യം ഇല്ലാത്ത ആളുകൾക്ക് വ്യാപകമായി ഇതിന്റെ ഗുണം എത്തിച്ചു കൊടുക്കാൻ കഴിയുമെന്നാണ് കേന്ദ്ര ഗവൺമെന്റ് അവകാശപ്പെടുന്നത്കൂടാതെ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളെ വിറകു ശേഖരിക്കുന്നതിൽനിന്നുംകരിയിൽനിന്നും പുകയിൽനിന്നും രക്ഷിക്കുംഇത് അവരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുംഈ പദ്ധതി പ്രകാരം ദാരിദ്ര്യ രേഖക്ക് താഴെ കഴിയുന്ന ഒന്നര കോടി ജനങ്ങൾക്ക് പ്രയോജനം ലഭിക്കുംകൂടാതെ ഇതുമൂലം വന നശീകരണം ഒരു പരിധി വരെ തടയാനും കഴിയും





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍