സിലിണ്ടർ ലഭിക്കുമ്പോൾ ശ്രെദ്ധികേണ്ട കാര്യങ്ങൾ

 1. TEST DATE


നിങ്ങൾക്ക് ലഭിച്ച സിലിണ്ടർ ടെസ്റ്റ് ഡേറ്റ് കഴിയാത്തതാണെന്ന് എന്നു നിങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. ഇതിനായി സിലിണ്ടറിന്റെ മൂന്ന് വശത്തെ കോളറുകളിലൊന്നിൽ (ആവരണം) ടെസ്റ്റ് ഡേറ്റ് പരിശോധിക്കുക. ex D.21

അക്ഷരമാലകൾ ക്വാർട്ടേഴ്സിനെ സൂചിപ്പിക്കുന്നു -

എ - ആദ്യ പാദം (ജനുവരി-മാർച്ച്)

ബി - രണ്ടാം പാദം (ഏപ്രിൽ-ജൂൺ)

സി - മൂന്നാം പാദം (ജൂലൈ-സെപ്തംബർ)

ഡി - നാലാം പാദം (ഒക്ടോബർ-ഡിസംബർ)

അക്കങ്ങൾ സാധുതയുള്ള വർഷം (YY) സൂചിപ്പിക്കുന്നു. അതിനാൽ D-21 എന്നാൽ 2021 ന്റെ നാലാം പാദത്തിൽ സിലിണ്ടർ പരീക്ഷണത്തിന് വിധേയമാകുമെന്നാണ് അർത്ഥമാക്കുന്നത്. ടെസ്റ്റ് ഡേറ്റ് കഴിഞ്ഞ സിലിണ്ടർ ലഭിച്ചാൽ അത് ഡെലിവറി സ്റ്റാഫ് ൻറെ ശ്രെദ്ധയിൽ പെടുത്തി തിരിച്ചു നൽകേണ്ടതാണ്.

2. CHECK 'O' RING

നിങ്ങൾക്ക് ലഭിക്കുന്ന സിലിണ്ടറിലെ 'O' RING നല്ലതാണെന്ന് ഡെലിവറി സ്റ്റാഫിനെ കൊണ്ട് പരിശോധിപ്പിച്ചു ഉറപ്പുവരുത്തേണ്ടതാണ്. അല്ലെങ്കിൽ അത് ലീക്കേജിന്‌ കാരണമാകും. കറുത്ത നിറത്തിലും നീല നിറത്തിലും ഇത് കാണപ്പെടുന്നു. വാഷർ എന്നും ഇതിനെ പറയാറുണ്ട്. ലീക്കേജ് കണ്ടെത്തിയാൽ സിലിണ്ടർ മാറ്റേണ്ടതില്ല മറിച്ചു ഡെലിവറി സ്റ്റാഫ് പുതിയ 'O' RING ഇട്ടു ലീക്കേജ് പരിഹരിക്കുന്നതാണ്.

3. CHECK REGULATOR

നിങ്ങൾക്ക് ലഭിച്ച സിലിണ്ടർ നിങ്ങളുടെ റെഗുലേറ്ററിൽ കൃത്യമായി ഇരിക്കുന്നുണ്ടെന്ന് പരിശോധിക്കണം കൂടാതെ റെഗുലേറ്റർ ഓഫ് ചെയ്താൽ സിലിണ്ടറിൽ നിന്നും ഗ്യാസ് വരുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്.അല്ലാത്തപക്ഷം നിങ്ങൾ ആ സിലിണ്ടർ മാറ്റിവാങ്ങേണ്ടതാണ്.

ഇത്രയും കാര്യങ്ങൾ  ഡെലിവറി സ്റ്റാഫിനെക്കൊണ്ട് പരിശോധിച്ചു ഉറപ്പാക്കിയ ശേഷം മാത്രം സിലിണ്ടർ വാങ്ങുക.(ഞങ്ങൾക്ക് ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ നിർദ്ദേശങ്ങൾ ആണിത്.) 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍