LPG ലീക്കേജ് ഉണ്ടായാൽ ചെയ്യേണ്ട മുൻകരുതലുകൾ

 

➤പരിഭ്രാന്തരാകാതെ മനസ്സിനെ ശാന്തമാക്കുക

➤ചോർച്ചയുണ്ടെന്ന് തോന്നിയാൽ അടുക്കളയിലെ വൈദ്യുതോപകരണങ്ങൾ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യരുത്.

➤തീജ്വാലകൾ, വിളക്കുകൾ, ധൂപവർഗ്ഗങ്ങൾ തുടങ്ങിയവയെല്ലാം അണയ്ക്കുക.

➤എൽപിജി റെഗുലേറ്റർ ഓഫ് ചെയ്യുക.

➤റെഗുലേറ്റർ സ്വിച്ച് ഓഫ് ചെയ്ത ശേഷം ഉടൻ തന്നെ സിലിണ്ടറിലെ സേഫ്റ്റി ക്യാപ് ഇടുക.

➤വായുസഞ്ചാരം ഉറപ്പാക്കാൻ എല്ലാ ജനലുകളും വാതിലുകളും തുറന്നിടുക. എന്നാൽ ഇതിനായി ഇലക്ട്രിക് ഫാനുകളോ എക്‌സ്‌ഹോസ്റ്റ് ഫാനുകളോ ഓണാക്കരുത്.

➤നിങ്ങളുടെ ഡീലറെ എത്രയും വേഗം ബന്ധപ്പെടുക.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍